ഐ.കെ. കുമാരൻ മാസ്​റ്റർ അനുസ്മരണം

മാഹി: മയ്യഴി വിമോചനസമരനേതാവും മദ്യനിരോധന പ്രസ്ഥാനത്തി​െൻറ മുൻനിര പോരാളിയും മുൻ എം.എൽ.എയും ഗാന്ധിയനുമായ ഐ.കെ. കുമാരൻ മാസ്റ്ററുടെ 18-ാം ചരമവാർഷികം വിവിധ പരിപാടികളോടെ മാഹിയിൽ ആചരിച്ചു. ഐ.കെ. കുമാരൻ സ്മാരകസമിതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ബുധനാഴ്ച രാവിലെ സ്റ്റാച്യു കവലയിലെ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടന്നു. മാസ്റ്ററുടെ ഭവനത്തിൽ അന്ത്യ വിശ്രമസ്ഥാനത്തും പുഷ്പാർച്ചനയും മൗനപ്രാർഥനയും നടന്നു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ, ആർ.എ എസ്. മാണിക്കദീപൻ, ടി.വി. ഗംഗാധരൻ, എ.കെ. സുരേശൻ, സ്വാതന്ത്ര്യസമര സേനാനികൾ, ഐ.കെ. കുമാരൻ സ്മാരക സൊസൈറ്റി അംഗങ്ങൾ, പൊതുപ്രവർത്തകർ, മദ്യനിരോധനസമിതി - ഗാന്ധിയൻ സംഘടനാപ്രവർത്തകർ, മാസ്റ്ററുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. ഐ.കെ. കുമാരൻ സ്മാരകമന്ദിരത്തിൽ നടന്ന അനുസ്മരണസമ്മേളനം ഡോ. വി. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. സ്വാതന്ത്ര്യസമരസേനാനി സി.എച്ച്. ചോയിയുടെ ചിത്രത്തി​െൻറ അനാച്ഛാദനവും എം.എൽ.എ നിർവഹിച്ചു. കെ.കെ. ഗോവിന്ദൻ നമ്പ്യാർ അധ്യക്ഷതവഹിച്ചു. റീജനൽ അഡ്മിനിസ്ട്രേറ്റർ എസ്. മാണിക്കദീപൻ, ഐ. അരവിന്ദൻ, കീഴന്തൂർ പത്മനാഭൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.