പരാധീനതകൾക്ക് നടുവിൽ കാസർകോട് റെയിൽവേ പൊലീസ് കാസർകോട്: ട്രെയിനുകളിൽ അക്രമസംഭവങ്ങൾ പെരുകുേമ്പാഴും വേണ്ടത്ര ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ പരാധീനതയുടെ നടുവിലാണ് കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷൻ. ജില്ലയിലെ ഏക റെയിൽവേ പൊലീസ് സ്റ്റേഷനാണിത്. 28 ജീവനക്കാർ ആവശ്യമുള്ളിടത്ത് ഇവിടെ എസ്.െഎയടക്കം 16 ജീവനക്കാർ മാത്രമാണുള്ളത്. മൂന്ന് വനിത പൊലീസുകാരുടെ സ്ഥാനത്ത് ഒരാൾ മാത്രം. മഞ്ചേശ്വരം മുതൽ തൃക്കരിപ്പൂർ വരെയുള്ള ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടവരുടെ എണ്ണമാണിത്. മഴക്കാലമായതോടെ ട്രെയിനുകളിൽ മോഷണമടക്കമുള്ള കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. മഴയും തണുപ്പും കൂടുേമ്പാൾ ഉറക്കത്തിലേക്ക് വീഴുന്ന യാത്രക്കാരുടെ ബാഗുകളും ആഭരണങ്ങളും കൈക്കലാക്കുന്ന പ്രത്യേക സംഘംതന്നെ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞദിവസം ട്രെയിനിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത എട്ട് വിദ്യാർഥികളെ പൊലീസ് പിടികൂടിയിരുന്നു. മംഗളൂരുവിലെ വിവിധ കോളജുകളിലെ വിദ്യാർഥികളെയാണ് പൊലീസ് പിടികൂടിയത്. ട്രെയിനുകളിൽ റാഗിങ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾ വ്യാപകമാണെന്ന് ഒേട്ടറെ പരാതികൾ ഉയരുന്നുണ്ടെങ്കിലും അതിൽ വിരലിലെണ്ണാവുന്നവയിൽ മാത്രമാണ് നടപടികളുണ്ടാവുന്നത്. ട്രെയിനുകൾ വഴി മദ്യക്കടത്ത് വ്യാപകമാകുന്നതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച വാർത്ത 'മാധ്യമം' കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രാത്രികാലങ്ങളിൽ ട്രെയിനുകൾക്ക് നേരെയുണ്ടാകുന്ന കല്ലേറുകളും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നു. ബേക്കൽ ഫോർട്ട് സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലുംവെച്ചാണ് ട്രെയിനുകൾക്കുനേരെ വ്യാപകമായി കല്ലേറുണ്ടാകുന്നത്. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചതോടെ എല്ലാ ട്രെയിനുകളിലും വനിത കമ്പാർട്ട്മെൻറിൽ വനിത പൊലീസിെൻറ സേവനം റെയിൽവേ ഉറപ്പുനൽകിയിരുന്നു. എന്നാൽ, കാസർകോട് ജില്ലയിൽ ആകെയുള്ളത് ഒരു വനിത സിവിൽ പൊലീസ് ഒാഫിസർ മാത്രമാണ്. കാസർകോട് റെയിൽവേ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടത്തിലാണ്. റെയിൽവേ പൊലീസ് സ്റ്റേഷെൻറ അടിസ്ഥാന സൗകര്യ വികസനത്തിൽപോലും അലംഭാവം വ്യക്തമാണ്. മഴ പെയ്താൽ ഭിത്തി വഴി സ്റ്റേഷനുള്ളിലാണ് വെള്ളം പതിക്കുന്നത്. കേസ് ഫയലുകൾ സൂക്ഷിക്കാൻപോലും സ്റ്റേഷനിൽ സ്ഥലമില്ലാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.