വിള ആരോഗ്യ ക്ലിനിക് ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ഇരിക്കൂർ ബ്ലോക്ക് അടിസ്ഥാനത്തിലുള്ള വിള ആരോഗ്യ ക്ലിനിക്കി​െൻറ ഉദ്ഘാടനം മലപ്പട്ടം കൃഷിഭവനിൽ നടന്നു. ബ്ലോക്ക് വൈസ് പ്രസിഡൻറ്് എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ കുര്യൻ അബ്രഹാം പദ്ധതി വിശദീകരിച്ചു. മുണ്ടേരി കൃഷി ഓഫിസർ എം.എൻ. പ്രദീപ് ക്ലാസെടുത്തു. മലപ്പട്ടം കൃഷി ഓഫിസർ എ. സുരേന്ദ്രൻ, സീനിയർ കൃഷി അസിസ്റ്റൻറ് ടി. രഘുവരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.