കൊട്ടിയൂർ പഞ്ചായത്ത് മിനി സ്​റ്റേഡിയം ​േശാച്യാവസ്ഥയിൽ; ചളിക്കുളമായി ജിമ്മിയുടെ കളിക്കളം

കേളകം: വോളി ഇതിഹാസം ജിമ്മി ജോർജ് നിരവധിതവണ കളിച്ച കൊട്ടിയൂർ നീണ്ടുനോക്കിയിലെ മിനി സ്റ്റേഡിയത്തിന് അവഗണന. പഞ്ചായത്തിന് കീഴിലുള്ള ഇൗ മൈതാനം അധികൃതരുടെ അശ്രദ്ധകാരണം ചളിക്കുളമായി. സ്വകാര്യവ്യക്തി സൗജന്യമായി നൽകിയസ്ഥലത്താണ് മിനി സ്റ്റേഡിയം നിർമിച്ചത്. നേരത്തെ നിരവധി ജില്ല, സംസ്ഥാന വോളിബാൾ മത്സരങ്ങൾക്ക് കൊട്ടിയൂർ സ്റ്റേഡിയം വേദിയായിരുന്നു. സ്റ്റേജിലാകെ വൻമരങ്ങൾ വളർന്ന് പന്തലിച്ചിട്ടുണ്ട്. വാഹനങ്ങൾ കയറുന്നത് പതിവായതോടെയാണ് ചളിക്കുളമായത്. നാലുവശങ്ങളിലും കാടുകയറിയ സ്റ്റേഡിയം സംരക്ഷിക്കാൻ പഞ്ചായത്തി​െൻറ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. ചുറ്റുമതിൽകെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. പൊതുപരിപാടികൾ ഉൾപ്പെടെ നടത്താൻ സ്ഥാപിച്ച മിനി സ്റ്റേഡിയം പുനരുദ്ധരിക്കണമെന്ന ആവശ്യം മാറിമാറിവന്ന പഞ്ചായത്ത് ഭരണസമിതികൾ അവഗണിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.