ടാക്സി വാഹനങ്ങളുടെ നികുതി ഒഴിവാക്കും

ബംഗളൂരു: ദസറ ദിനങ്ങളിൽ കൂടുതൽ വിനോദസഞ്ചാരികളെ മൈസൂരുവിലേക്ക് ആകർഷിക്കാനായി അയൽ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ടാക്സി വാഹനങ്ങൾക്ക് നികുതി ഇളവ് നൽകും. മൈസൂരുവിലേക്ക് വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്കാണ് പൂർണമായും നികുതി ഇളവ് നൽകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെപ്റ്റംബർ 27ന് മൈസൂരുവിൽ അന്താരാഷ്ട്ര വിനോദസഞ്ചാര ദിനം വിപുലമായി ആഘോഷിക്കും. ദസറയുടെ പ്രചാരണത്തി​െൻറ ചുമതല പൂർണമായും ടൂറിസം വകുപ്പിനെയാണ് ഏൽപിച്ചിരിക്കുന്നത്. ഘോഷയാത്രക്കിടെ വിവിധ വകുപ്പുകളുടെ നിശ്ചലദൃശ്യങ്ങൾ കൂടുതൽ ആകർഷകമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഔൺലൈൻ തട്ടിപ്പ്; നാലു ഝാർഖണ്ഡ് സ്വദേശികൾ പിടിയിൽ * അക്കൗണ്ട് ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു ബംഗളൂരു: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത നാലു ഝാർഖണ്ഡ് സ്വദേശികളെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. നിക്ഷേപക വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടുന്നതാണ് പതിവ്. കപിൽ ദേവ് സുമൻ, സഹോദരൻ സുഷീൽ കുമാർ സുമൻ, സൂരജ് കുമാർ, അബില എന്നിവരാണ് അറസ്റ്റിലായത്. എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷ‍ിച്ച ഇവർ ബൊകാറോ സ്വദേശികളാണ്. 460 സിം കാർഡുകൾ, 15 മൊബൈൽ ഫോണുകൾ, ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മെമ്മറി കാർഡ്, വ്യാജ തിരിച്ചറിയൽ രേഖകൾ എന്നിവ പിടിച്ചെടുത്തു. 16,000 പേരുടെ അക്കൗണ്ട്് വിവരങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു. വൻലാഭം വാഗ്ദാനം നൽകുന്ന നിക്ഷേപ പദ്ധതികളടങ്ങിയ വെബ്സൈറ്റ് വ്യാജമായി നിർമിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വെബ്സൈറ്റ് സന്ദർശിക്കുന്നവരോട് അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്താൻ നിർദേശം നൽകും. തട്ടിപ്പ് മനസ്സിലാക്കാതെ ആളുകൾ രഹസ്യ അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ സംഘത്തിന് ലഭിക്കും. ഈ വിവരങ്ങൾ ഉപയോഗിച്ചാണ് ഇവർ അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിച്ചിരുന്നത്. ബംഗളൂരു സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലാകുന്നത്. അടുത്തിടെ ഇദ്ദേഹത്തി​െൻറ അക്കൗണ്ടിൽനിന്ന് രണ്ടു തവണകളായി 7,000 രൂപ നഷ്ടപ്പെട്ടിരുന്നു. കൂടുതൽ പേർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു. നെലമംഗലയിൽ നാട്ടുകാർ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു * നെലമംഗല മേൽപാലത്തിൽ ഗതാഗതം തടസ്സപ്പെട്ടു ബംഗളൂരു: ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനായി ബൈപ്പാസ് വഴി പോകാതെ കെ.എസ്.ആർ.ടി.സി ബസുകൾ പതിവായി നെലമംഗല മേൽപാലത്തിലൂടെ സഞ്ചരിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വഴിതടഞ്ഞു. മേൽപാലത്തിൽ പത്തോളം കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു. ഇതോടെ, മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. നൂറോളം വാഹനങ്ങളാണ് റോഡിൽ കെട്ടിക്കിടന്നത്. ബൈപാസ് റോഡിൽ നിർത്തി തുമകൂരു, ഹുബ്ബള്ളി, ധാർവാഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ കയറ്റിയാണ് ബസുകൾ പോകേണ്ടത്. എന്നാൽ, മേൽപാലത്തിലൂടെ ബസുകൾ പോകുന്നതോടെ ബൈപാസിൽ കാത്തുനിൽക്കുന്ന യാത്രക്കാർ പെരുവഴിയിലാകും. മണിക്കൂറുകൾ കാത്തുനിന്നാണ് പലർക്കും ബസ് ലഭിക്കുന്നത്. നെലമംഗല പൊലീസെത്തി നാട്ടുകാരുമായി ചർച്ച നടത്തിയതോടെയാണ് സമരം പിൻവലിച്ചത്. വഷയം പരിഹരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.