റെയിൽവേ സ്​റ്റേഷനിൽ പരിശോധന; 68 പേർ പിടിയിലായി

കാസർകോട്: കാസർകോട് റെയിൽവേ സ്റ്റേഷനിൽ റെയിൽ കോടതി ക്യാമ്പ് സിറ്റിങ്ങി​െൻറ ഭാഗമായി റെയിൽവേ സുരക്ഷാസേന നടത്തിയ പരിശോധനയിൽ 68 പേരെ പിടികൂടി കേസെടുത്തു. ആകെ 19,600 രൂപ പിഴയീടാക്കി. അംഗപരിമിതർക്കായി നീക്കിവെച്ച കോച്ചുകളിൽ യാത്ര ചെയ്തവരും ട്രാക്ക് മുറിച്ചുകടന്നവരും ട്രെയിനി​െൻറ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്തവരും റെയിൽവേ പരിധിയിലെ നോ പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ നിർത്തിയിട്ടവരുമാണ് പിടിയിലായത്. സ്ത്രീകളുടെ കമ്പാർട്ട്മ​െൻറിൽ കയറിയ പുരുഷന്മാരെയും പിടികൂടി. ആർ.പി.എഫ് എ.എസ്.െഎ ബിനോയ് കുര്യൻ, ഹെഡ് കോൺസ്റ്റബിൾ വി.വി. സഞ്ജയ് കുമാർ, കോൺസ്റ്റബിൾമാരായ ചിത്രരാജ്, രമേശൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.