കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകനെതിരെ വിദ്യാര്‍ഥിനികളുടെ പരാതി

കാസർകോട്: കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപക​െൻറ പെരുമാറ്റ ദൂഷ്യത്തിനെതിരെ 15 വിദ്യാർഥിനികൾ വൈസ് ചാൻസലർക്ക് പരാതി നല്‍കി. സർവകലാശാലയുടെ കാസര്‍കോട് നായന്മാര്‍മൂല കാമ്പസിലെ ഹിന്ദി വിഭാഗം അധ്യാപകനെതിരെയാണ് പരാതി നല്‍കിയത്. ക്ലാസിലും പുറത്തും തങ്ങളെ ദുരുദ്ദേശ്യത്തോടെ നോക്കുന്നുവെന്നാണ് വിദ്യാർഥികൾ ഒപ്പിട്ട് നൽകിയ പരാതിയിൽ പറയുന്നത്. വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാർ കൂടുതൽ അന്വേഷണത്തിനായി പരാതി, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര സർവകലാശാലയിലെ കമ്മിറ്റിക്ക് കൈമാറി. വിദ്യാർഥിനികളുടെയും ആരോപണവിധേയനായ അധ്യാപക​െൻറയും മൊഴിയെടുത്ത ശേഷം കമ്മിറ്റി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും. ആരോപണ വിധേയനായ അധ്യാപകന്‍ ആറുമാസം മുമ്പാണ് കേന്ദ്രസർവകലാശാലയില്‍ ജോലിക്കെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.