വൃക്ഷത്തൈകൾ നട്ട്​ പരിപാലിക്കുന്ന വിദ്യാർഥികൾക്ക്​ സമ്മാനപദ്ധതിയുമായി കാസർകോട്​ റോട്ടറി

കാസർകോട്: വൃക്ഷത്തൈകൾ നട്ട് പരിപാലിക്കുന്ന വിദ്യാർഥികൾക്കായി ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ കാസർകോട് റോട്ടറി സമ്മാനപദ്ധതിക്ക് തുടക്കംകുറിക്കുന്നു. ജില്ല ഭരണകൂടത്തി​െൻറയും വിദ്യാഭ്യാസവകുപ്പി​െൻറയും സഹകരണത്തോടെയാണ് 'മരം നടൂ... സമ്മാനം നേടൂ' പദ്ധതി നടപ്പാക്കുന്നത്. ആഗോളതാപനം തടയുകയും കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് റോട്ടറി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ ലക്ഷം വൃക്ഷത്തൈകൾ നടാനാണ് ലക്ഷ്യമിടുന്നത്. ഓരോ വിദ്യാർഥിയും വീട്ടുവളപ്പിൽ രക്ഷിതാവി​െൻറയും അധ്യാപകരുടെയും സഹായത്തോടെ മരത്തൈ നടുകയും പരിപാലിക്കുകയും വേണം. നടുമ്പോഴും ആറു മാസത്തെ പരിചരണത്തിനുശേഷവും രക്ഷിതാക്കളോെടാപ്പം സെൽഫി എടുത്ത് 8848954552 എന്ന നമ്പറിലേക്കോ rotarykasaragod@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കോ അയക്കണം. മരം നട്ടുവളർത്തുന്ന മുഴുവൻ കുട്ടികൾക്കും റോട്ടറി ഇൻറർനാഷനൽ സർട്ടിഫിക്കറ്റ് നൽകും. മികച്ചരീതിയിൽ പരിചരണം നടത്തുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം കാഷ് അവാർഡുകൾ നൽകും. കൂടുതൽ മരത്തൈകൾ നട്ട് പരിപാലിക്കുന്ന വിദ്യാർഥികളുള്ള വിദ്യാലയങ്ങൾക്ക് യഥാക്രമം 50,000, 25,000, 15,000, 10,000 രൂപ വീതം വിലമതിക്കുന്ന സഹായപദ്ധതികളും നൽകും. പദ്ധതിയുടെ ഉദ്ഘാടനം ലോക പ്രകൃതിസംരക്ഷണ ദിനമായ ജൂലൈ 28ന് കാസർകോട് കുഡ്ലു ഗോപാലകൃഷ്ണ ഹൈസ്കൂളിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. സുരേഷ്‌കുമാർ നിർവഹിക്കും. കാസർകോട് റോട്ടറി പ്രസിഡൻറ് കെ. ദിനകർ റായ് അധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ റോട്ടറി അസി. ഗവർണർ ജെയ്സൺ ജേക്കബ്, പ്രസിഡൻറ് കെ. ദിനകർ റായ്, കെ.ബി. ലജീഷ്, പദ്ധതി ചെയർമാൻ എം.കെ. രാധാകൃഷ്ണൻ, േപ്രാജക്ട് കോ-ഓഡിനേറ്റർ അശോകൻ കുണിയേരി, ഗോകുൽചന്ദ്രബാബു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.