ൈബ്രറ്റ് സ്​റ്റുഡൻറ് സ്​കോളർഷിപ്പിന് അപേക്ഷിക്കാം

കണ്ണൂർ: അംഗീകൃതവിദ്യാലയങ്ങളിലോ സർവകലാശാലകളിലോ െറഗുലർ കോഴ്സുകളിൽ പഠിക്കുന്ന, വാർഷികവരുമാനം രണ്ടു ലക്ഷം രൂപയിൽ കുറവുള്ള വിമുക്തഭടന്മാരുടെ മക്കൾക്ക് ൈബ്രറ്റ് സ്റ്റുഡൻറ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. കഴിഞ്ഞ അധ്യയനവർഷം കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയവർക്കാണ് അവസരം. നാഷനൽ ലോൺ, സ്കോളർഷിപ് ഒഴികെ സർക്കാറിൽനിന്ന് മറ്റ് സ്കോളർഷിപ് കിട്ടുന്നവരോ സ്കോളർഷിപ്പിനായി അപേക്ഷിച്ചവരോ ആയ കുട്ടികൾ, നവോദയ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ എന്നിവർ അർഹരല്ല. പൂരിപ്പിച്ച അപേക്ഷ 10, 11, 12 ക്ലാസുകളിലേക്കുള്ളത് ആഗസ്റ്റ് 25നകവും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളിലേക്കുള്ളത് ഡിസംബർ 15നകവും ജില്ല സൈനികക്ഷേമ ഓഫിസിൽ ലഭിക്കണം. ഫോൺ: 04972-700069.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.