പ്രവാസി പുനരധിവാസവും ക്ഷേമപദ്ധതികളും നടപ്പാക്കണം ^റസാഖ്​ പാലേരി

പ്രവാസി പുനരധിവാസവും ക്ഷേമപദ്ധതികളും നടപ്പാക്കണം -റസാഖ് പാലേരി കണ്ണൂർ: പ്രവാസികളുടെ പുനരധിവാസവും ക്ഷേമപദ്ധതികളും കടലാസിലൊതുങ്ങിയും ഇഴഞ്ഞുനീങ്ങിയും ഇനിയും കാലംകഴിക്കാൻ അനുവദിക്കരുതെന്ന് വെൽെഫയർ പാർട്ടി സംസ്ഥാന ജന. സെക്രട്ടറി റസാഖ് പാലേരി. പ്രവാസി വെൽഫെയർ ഫോറം സംഘടിപ്പിച്ച കണ്ണൂർ ജില്ല പ്രവാസി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി ജില്ല ആക്ടിങ് പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ 'നോർക്ക' വകുപ്പുമായുള്ള കാര്യങ്ങളെക്കുറിച്ച് വി.പി. മൊയ്തീൻ വിശദീകരിച്ചു. പള്ളിപ്രം പ്രസന്നൻ, അബ്ദുല്ല ഖാദിരി, ബെന്നി ഫെർണാണ്ടസ്, ഖലീലുറഹ്മാൻ മാഹി എന്നിവർ സംസാരിച്ചു. ടി.കെ. മുഹമ്മദലി സ്വാഗതവും സി. മുഹമ്മദ് ഇംതിയാസ് നന്ദിയും പറഞ്ഞു. എം.എ ഹിന്ദി സ്പോട്ട് അഡ്മിഷൻ കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ നീലേശ്വരത്ത് പ്രവർത്തിക്കുന്ന ഡോ. പി.കെ. രാജൻ സ്മാരക കാമ്പസിൽ 2017-19 വർഷത്തെ എം.എ ഹിന്ദി കോഴ്സിന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദതലത്തിൽ മുഖ്യവിഷയമായോ രണ്ടാം ഉപഭാഷയായോ ഹിന്ദി പഠിച്ചവർക്ക് അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ രക്ഷിതാവിനോടൊപ്പം എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് രണ്ടിന് 11ന് നീലേശ്വരം പാലാത്തടത്ത് പ്രവർത്തിക്കുന്ന ഹിന്ദി പഠന വകുപ്പിൽ എത്തണമെന്ന് കോഴ്സ് ഡയറക്ടർ അറിയിച്ചു. ഫോൺ: 9446354381.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.