34 ലക്ഷത്തി​െൻറ സ്വര്‍ണ ബിസ്കറ്റുകളുമായി വിമാനജീവനക്കാരന്‍ അറസ്​റ്റില്‍

മംഗളൂരു: ജെറ്റ് എയര്‍വേസ് വിമാനത്തി‍​െൻറ ശുചിമുറിയിൽ ഒളിപ്പിച്ച സ്വര്‍ണ ബിസ്കറ്റുകളുമായി ജീവനക്കാരനെ ഡി.ആര്‍.ഐ അധികൃതര്‍ അറസ്റ്റ് ചെയ്തു. വിമാനത്തിലെ മെയ്ൻറനൻസ് വിഭാഗം ടെക്നീഷ്യന്‍ ലാന്‍ബിന്‍ ജീനാണ് അറസ്റ്റിലായത്. 1166.5 ഗ്രാം തൂക്കംവരുന്ന സ്വര്‍ണത്തിന് 34.41 ലക്ഷം രൂപ വില കണക്കാക്കുന്നു. ദുബൈയില്‍നിന്ന് ചൊവ്വാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ 9 ഡബ്ല്യൂ 531 നമ്പര്‍ വിമാനത്തി‍​െൻറ ശുചിമുറിയില്‍ കയറിയ ജീന്‍ പാൻറ്സി‍​െൻറ കീശകളില്‍ എന്തോ തിരുകുന്നത് നേരത്തെ വിമാനം നിരീക്ഷിക്കുകയായിരുന്ന ഡി.ആര്‍.ഐയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്വർണം മംഗളൂരു സിറ്റി സ​െൻററിലെ ഏജൻറിന് എത്തിച്ചാല്‍ 20,000 രൂപ കമീഷന്‍ ലഭിക്കുമെന്ന് ജീന്‍ ഡി.ആര്‍.ഐയോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.