മോശം പ്രകടനം: 381 സിവിൽ സർവിസുകാ​ർക്കെതിരെ നടപടിയെടുത്തു

ന്യൂഡൽഹി: തൃപ്തികരമായ പ്രകടനം കാഴ്ചെവക്കാത്തവരും നിയമവിരുദ്ധപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവരുമായ 381 സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ കടുത്ത നടപടി സ്വീകരിച്ചു. ചിലരെ നിർബന്ധിത വിരമിക്കലിന് വിധേയമാക്കുകയും ചിലരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയുമാണ് ചെയ്തത്. നടപടി നേരിട്ടവരിൽ 24 െഎ.എ.എസ് ഉദ്യോഗസ്ഥരുമുണ്ടെന്ന് പേഴ്സനൽ ആൻഡ് ട്രെയിനിങ് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഉദ്യോഗസ്ഥരിൽ ഉത്തരവാദിത്തവും അച്ചടക്കവും ശീലിപ്പിക്കാനാണ് 'മെച്ചപ്പെട്ട പ്രവർത്തനം അല്ലെങ്കിൽ നാശം' എന്ന കടുത്ത നടപടി സ്വീകരിക്കുന്നത്. 11,828 ഗ്രൂപ് ഒന്ന് വിഭാഗം ജീവനക്കാരുടെയും 19,714 ഗ്രൂപ് ബി വിഭാഗം ജീവനക്കാരുടെയും പ്രവർത്തനം വിലയിരുത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കും. ഇതിന് മുന്നോടിയായാണ് നടപടി സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.