പി.ടി. തോമസി​െൻറ കാർ ഫോറൻസിക് വിദഗ്​ധർ പരിശോധിച്ചു

കൊച്ചി: പി.ടി. തോമസ് എം.എല്‍.എയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ കാര്‍ പരിശോധിച്ച് തെളിവെടുത്തു. ചൊവ്വാഴ്ച രാവിലെ പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ വളപ്പിലായിരുന്നു പരിശോധന. അട്ടിമറിസാധ്യത അറിയാനാണ് തെളിവെടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും കാര്‍ പരിശോധിച്ചു. തുടർന്ന്, കാര്‍ എം.എൽ.എയുടെ വസതിയില്‍ തിരികെ എത്തിച്ചു. കാറി‍​െൻറ ടയറുകളുടെ ബോൾട്ടുകൾ ഇളക്കി അപായപ്പെടുത്താന്‍ ശ്രമിച്ചതായി തിങ്കളാഴ്ചയാണ് എം.എൽ.എ പരാതി നല്‍കിയത്. സംഭവത്തിന് മൂന്നുദിവസം മുമ്പ് കാര്‍ സര്‍വിസ് ചെയ്ത ഷോറൂമിലെ ജീവനക്കാരില്‍നിന്ന് പൊലീസ് മൊഴിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.