മാഹി കോളജ്​ ഇൻറർവ്യൂ 31ന്​

മാഹി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിൽ കേരളീയ വിദ്യാർഥികൾക്ക് ഡിഗ്രി കോഴ്സുകളിലെ സംവരണ സീറ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർക്കും വെയിറ്റിങ് ലിസ്റ്റിലുള്ളവർക്കുമുള്ള ഇൻറർവ്യൂ 31ന് മാഹി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. പേരു വിവരങ്ങൾ റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഒാഫിസിലെ നോട്ടീസ് ബോർഡിലും www.mahe.gov.in എന്ന സൈറ്റിലും ലഭ്യമാണെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. പി.ജി സീറ്റിലേക്ക് അേപക്ഷ ക്ഷണിച്ചു മാഹി: പുതുച്ചേരി, കേരള സർക്കാറുകൾ തമ്മിലുള്ള ഉഭയകക്ഷി കരാർപ്രകാരം മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിൽ എം.എസ്സി പ്ലാൻറ് സയൻസ്, എം.എ ഹിന്ദി എന്നീ പി.ജി കോഴ്സുകൾക്ക് കേരള സംസ്ഥാനത്തെ വിദ്യാർഥികൾക്ക് സംവരണം ചെയ്ത അഞ്ച് വീതം സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതോടൊപ്പം മാഹിയിലെ സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്കായി കേരളത്തിലെ വിവിധ കോളജുകളിൽ എം.എ ഇംഗ്ലീഷ്, ഇക്കണോമിക്സ്, എം.കോം എന്നീ പി.ജി കോഴ്സുകൾക്ക് സംവരണം ചെയ്ത രണ്ട് വീതം സീറ്റുകളിലേക്കും അപേക്ഷിക്കാനുള്ള ഫോറം മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഒാഫിസിൽനിന്ന് പ്രവൃത്തിദിവസങ്ങളിൽ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് നാലിനകം ഇതേ ഒാഫിസിൽ തിരികെ ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.