ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ്​ മരിച്ചു

കാസര്‍കോട്: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസര്‍കോട് ചിരുംബ ഭഗവതി റോഡിന് സമീപത്തെ സതീശൻ-മീന ദമ്പതികളുടെ മകന്‍ തേജസ് സതീശ് (21) ആണ് മരിച്ചത്. മംഗളൂരുവില്‍ ബി.ബി.എം വിദ്യാർഥിയായിരുന്നു. കഴിഞ്ഞ േമയ് 15ന് ചിരുംബ ഭഗവതി റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തേജസ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഏക സഹോദരി: ചൈതന്യ. thejas satheesh
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.