റേഷൻ കാർഡ്​ വിതരണം

തലശ്ശേരി: തലശ്ശേരി താലൂക്കിലെ ചുവടെ ചേർത്ത റേഷൻ കടകളിൽ ഉൾപ്പെട്ട കാർഡുടമകളുടെ പുതുക്കിയ റേഷൻ കാർഡുകൾ രാവിലെ 10 മുതൽ അഞ്ച് മണിവരെ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. 25ന് റേഷൻ കട നമ്പർ 54 -ഒളവിലം, 266 -പടന്നക്കര, 372 -കരിയാട്, 268 -പെരിങ്ങത്തൂർ, 347,240 -അണിയാരം, 278 -പുല്ലൂക്കര. 26ന് 107 -കുമ്മാനം കട പരിസരം, 328 -കീഴല്ലൂർ യു.പി സ്കൂൾ, 106 -സ്വപ്ന ആർട്സ് ക്ലബ് എടയന്നൂർ, 128 -തണൽ ഗ്രാമീണ വായനശാല കൊതേരി, 109 -എടയന്നൂർ, 415 -താറ്റിേയാട്ട് അമ്പലം ഹാൾ, 397 -പുൽപ്പക്കരി, 248 -പാലത്തായി വായനശാല. 27ന് 51 -പാലയാട്, 49 -അണ്ടലൂർ കാവ്, 338 -മേലൂർ, 48 -മീത്തലെ പീടിക, 417 -മീത്തലെ പീടിക, 47 -ചിറക്കുനി, 321 -ടെസ്റ്റ് ഗ്രൗണ്ട്, 387 -കൊളശ്ശേരി എന്നീ റേഷൻ കട പരിസരങ്ങളിൽ വിതരണം ചെയ്യും. കെ.ഇ.പി. നമ്പ്യാർ അനുസ്മരണം തലശ്ശേരി: വ്യാപാരി വ്യവസായി ജില്ല പ്രസിഡൻറായി ദീർഘകാലം സേവനമനുഷ്ഠിച്ച കെ.ഇ.പി. നമ്പ്യാരുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. വി.വിലാസ​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം ഉഴവൂർ വിജയ​െൻറ നിര്യാണത്തിൽ അനുശോചിച്ചു. കെ.ഇ.പി എന്ന വ്യക്തിത്വത്തി​െൻറ ഒാർമകൾ പങ്കുവെച്ച് കെ.കെ. സഹദേവൻ, കെ.പി. പ്രമോദ്, ഇ.എം. അഷറഫ്, കെ. കാസിം, സുജീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.