അനാവശ്യ സമരങ്ങൾക്കെതിരെ രക്ഷാകർതൃ കൂട്ടായ്​മ

തലശ്ശേരി: അവകാശ സമരങ്ങളുടെ അവസാന ആയുധമായ പഠിപ്പുമുടക്കിനെ പ്രഹസനമാക്കി, വിദ്യാർഥികളുടെ പഠനവും ഉച്ചഭക്ഷണവും സുരക്ഷിതത്വവും നഷ്ടപ്പെടുത്തുന്ന രീതിയിൽ നടക്കുന്ന അനാവശ്യ സമരങ്ങൾക്കെതിരെ രക്ഷിതാക്കൾ കൂട്ടായ്മക്ക് രൂപംനൽകുന്നു. ഇതി​െൻറ ഭാഗമായി പഠനദിനങ്ങൾ നഷ്ടമാകാതിരിക്കുന്നതിന് സർവകക്ഷിയോഗം വിളിക്കുന്നതിന് തീരുമാനിച്ചു. തലശ്ശേരി നഗരസഭയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിവിടങ്ങളിലെ പി.ടി.എ പ്രസിഡൻറുമാർ, വൈസ് പ്രസിഡൻറുമാർ, മദർ പി.ടി.എ പ്രസിഡൻറുമാർ, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ, എസ്.എം.സി ചെയർമാന്മാർ എന്നിവരുടെ കൂട്ടായ്മയാണ് ഇതിനായി രംഗത്തെത്തിയിട്ടുള്ളത്. സ​െൻറ് ജോസഫ്സ് എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് ടി.സി. അബ്ദുൽ ഖിലാബി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്രണ്ണൻ സ്കൂൾ അധ്യാപകൻ വി.പ്രസാദ് കൂട്ടായ്മയുടെ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. സി.കെ.പി. മമ്മുഹാജി, നിശ സന്തോഷ്, ഭാസ്കരൻ കൂരാറത്ത്, അബ്ദുൽ ലത്തീഫ്, പി.എം.ദിനേശൻ, കെ.വി.ഗോകുൽ ദാസ്, സന്തോഷ്, അനസ്, ബെന്നി ഫ്രാൻസിസ്, ഡെന്നി ജോൺ എന്നിവർ ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.