സദാചാര ഗുണ്ടാ അക്രമം: ഒരാൾ അറസ്​റ്റിൽ

കാസര്‍കോട്: തളങ്കരയിൽ കൂട്ടുകാരിയായ വിദ്യാര്‍ഥിനിയെ കാണാനെത്തിയ ആലക്കോട് സ്വദേശിയായ യുവാവിനെ ആക്രമിച്ച സദാചാര ഗുണ്ടാസംഘത്തിൽപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര ഖാസിലൈനിലെ എ.എസ് ഹൗസിൽ മുഹമ്മദ് നസൽ (27) ആണ് അറസ്റ്റിലായത്. കാസർകോെട്ട സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന കൂട്ടുകാരിയെ കാണാൻ കാറിലെത്തിയ ആലക്കോട് കാര്‍ത്തികപുരം തുണ്ടിയില്‍ ഹൗസില്‍ ടി.ആര്‍. സനലിനെയാണ് (24) ഞായറാഴ്ച ഉച്ചക്ക് സംഘം ചേർന്ന് ആക്രമിച്ചത്. പേര് ചോദിച്ചശേഷം തളങ്കര തുറമുഖത്തേക്ക് പോകാന്‍ നിർബന്ധിക്കുകയും അവിടെയെത്തിച്ച് കൂട്ടമായി മര്‍ദിക്കുകയും ചെയ്തതായി സനല്‍ പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. പിന്നീട്, തളങ്കര ആശുപത്രിക്ക് സമീപത്തേക്ക് കൊണ്ടുവന്നും മർദിച്ചു. കാറി​െൻറ താക്കോല്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. കാസർകോട് എസ്.െഎ അജിത് കുമാറി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘമെത്തിയാണ് ഇയാളെ രക്ഷിച്ചത്. പിന്നീട് വിവരമറിഞ്ഞ് വീട്ടുകാരെത്തി കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേരടക്കം 20 പേർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. മറ്റു പ്രതികെളക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളുടെ മുൻകാല പ്രവർത്തനങ്ങൾ പരിശോധിച്ച് ഗുണ്ടാനിയമം ചുമത്താനും പൊലീസ് ആലോചിക്കുന്നതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.