പ്ലാസ്​റ്റിക്​ സഞ്ചി നിരോധനം സംസ്ഥാനവ്യാപകമായി നടപ്പാക്കും ^മന്ത്രി കെ.ടി. ജലീൽ

പ്ലാസ്റ്റിക് സഞ്ചി നിരോധനം സംസ്ഥാനവ്യാപകമായി നടപ്പാക്കും -മന്ത്രി കെ.ടി. ജലീൽ കണ്ണൂർ: കണ്ണൂർ ജില്ലയിൽ മാതൃകാപരമായി നടപ്പാക്കിയ പ്ലാസ്റ്റിക് കാരിബാഗ ് നിരോധനം സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് പദ്ധതി ആവിഷ്കരിച്ചുവരുകയാണെന്ന് മന്ത്രി കെ.ടി. ജലീൽ. മലിനീകരണ നിയന്ത്രണ ബോർഡുമായി സഹകരിച്ചാണ ്പദ്ധതി നടപ്പാക്കുക. ഉടൻതന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് കാരിബാഗുകൾ ഇല്ലാതാവുന്നതോടെ മാലിന്യപ്രശ്നത്തി​െൻറ 60 ശതമാനവും പരിഹരിക്കപ്പെടും. ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് കാരിബാഗുകൾ മാത്രമാണ് നിരോധിക്കുക. മിൽമ പാക്കറ്റുകൾ ഉൾപ്പെടെയുള്ളവക്ക് ബദൽസംവിധാനം കണ്ടെത്തുന്നതിനെക്കുറിച്ച ് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ കലക്ടറേറ്റുകളിലും ശുചിത്വമിഷ​െൻറ നേതൃത്വത്തിൽ ജൈവ, -അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് സംവിധാനമൊരുക്കും. ഇതി​െൻറ ഭാഗമായി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പ്ലാസ്റ്റിക് െഷ്രഡിങ് യൂനിറ്റുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.