സെക്ര​േട്ടറിയറ്റിന്​ മുന്നിൽ ഉപവാസം നാളെ

തലശ്ശേരി: നിക്ഷേപ പിരിവുകാരുടെ തൊഴിൽ സംരക്ഷിക്കുക, സേവന-വേതന പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ സംസ്ഥാനത്തെ മുഴുവൻ സംഘങ്ങളിലും നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കോ ഒാപറേറ്റിവ് െഡപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ സെക്രേട്ടറിയറ്റിന് മുന്നിൽ ബുധനാഴ്ച ഉപവസിക്കും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 30,000ത്തോളം ജീവനക്കാർ നോട്ട് നിരോധനത്തെ തുടർന്ന് വൻ സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ ഭീഷണിയും നേരിടുകയാണ്. െഡപ്പോസിറ്റ് കലക്ടർമാരെ ഫീഡർ കാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്നും ഗ്രാറ്റുവിറ്റി നടപ്പാക്കണമെന്നുമുള്ള ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല. 10,000 മിനിമം ശമ്പളം ഏർപ്പെടുത്തുക, സെക്യൂരിറ്റിയായി നിക്ഷേപിച്ച 50,000 രൂപക്ക് വാർഷിക പലിശ നൽകുക, നിക്ഷേപ പിരിവുകാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുന്ന സംഘം സെക്രട്ടറിമാരുടെ പേരിൽ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഉപവാസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.