മമ്മു വൈദ്യർ: വിടവാങ്ങിയത് മർമ ചികിത്സയിലെ അതികായൻ

ശ്രീകണ്ഠപുരം: ചെങ്ങളായിയിലെ മമ്മു വൈദ്യരുടെ നിര്യാണത്തോടെ വിടവാങ്ങിയത് പാരമ്പര്യ മർമ ചികിത്സയെ ജനകീയമാക്കിയ വൈദ്യൻ. കുറഞ്ഞ െചലവിൽ പച്ചമരുന്നുകളുടെ പിൻബലത്തിൽ വൈദ്യരെ കണ്ട് ചികിത്സ നേടി ഉളുക്കും ചതവും ഉൾപ്പെടെയുള്ള അനേകം രോഗങ്ങൾ ഭേദമായവർ നിരവധി. ആധുനിക വൈദ്യശാസ്ത്രം കൊടികുത്തി വാഴുമ്പോഴും വൈദ്യരുടെ ചികിത്സ തേടിയെത്തിയത് നിരവധി പേരായിരുന്നു. അലോപ്പതി ചികിത്സ നടത്തി നിരാശരായി മടങ്ങിയ ഒട്ടേറെ പേർക്ക് ആശ്വാസമായത് വൈദ്യരുടെ മർമ ചികിത്സയായിരുന്നു. പിതാവിൽ നിന്നും പഠിച്ച പാരമ്പര്യ വൈദ്യം ജനകീയമാക്കിയെന്നതാണ് ഇദ്ദേഹത്തെ വേറിട്ടതാക്കുന്നത്. 65 വർഷം മുമ്പ് രാമനാട്ടുകരയിൽ നിന്നും ചെങ്ങളായിയിൽ കുടിയേറി താമസമാരംഭിച്ച വൈദ്യരെ തേടി ജില്ലക്കകത്തും പുറത്തുനിന്നുമായി പ്രതിദിനം നിരവധി പേരാണ് എത്തിയിരുന്നത്. 1979ൽ പാരമ്പര്യ ചികിത്സക്കും മരുന്നുണ്ടാക്കുന്നതിനുമുള്ള എൽ -3 ലൈസൻസ് സ്വന്തമാക്കിയിരുന്നു. പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ല പ്രസിഡൻറായപ്പോഴും നാട്ടിലെ വിവിധ സംഘടനകളുടെ പ്രവർത്തനത്തിലും വൈദ്യ വൃത്തിയിലും ഒരുപോലെ സജീവമാവാൻ കഴിഞ്ഞു. ശ്രീകണ്ഠപുരം സൽസബീൽ അനാഥാലയത്തി​െൻറയും എജുക്കേഷനൽ ട്രസ്റ്റി​െൻറയും വളർച്ചയിൽ വൈദ്യരുടെ പങ്ക് വലുതായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.