പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി^സി.പി.എം സംഘർഷം

പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി-സി.പി.എം സംഘർഷം പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേഖലയിൽ ബി.ജെ.പി-സി.പി.എം സംഘർഷത്തെ തുടർന്ന് വ്യാപക അക്രമം. പാപ്പിനിശ്ശേരി പുതിയകാവിന് സമീപം സി.പി.എം പ്രവർത്തക​െൻറ വീടിന് തീവെച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളും കത്തിച്ചു. ബോട്ടുജെട്ടിക്ക് സമീപം ബി.ജെ.പി മണ്ഡലം സെക്രട്ടറിയുടെ വീട്ടിനുനേരെ ബോംബേറുണ്ടായി. അക്രമമുണ്ടായ പ്രദേശങ്ങളിൽ പൊലീസ് കനത്ത സുരക്ഷയേർപ്പെടുത്തി. പാപ്പിനിശ്ശേരി പുതിയകാവിനു സമീപത്തെ സി.പി.എം പ്രവര്‍ത്തകനായ ശ്രീജിത്തി​െൻറ വീടിന് ഞായറാഴ്ച അർധരാത്രി രണ്ടോടെയാണ് അക്രമികൾ തീവെച്ചത്. ഫയര്‍ഫോഴ്സ് സംഘം എത്തി ഉടൻ തീ അണക്കുകയായിരുന്നു. വീട്ടുമുറ്റത്തു നിര്‍ത്തിയിട്ട ശ്രീജിത്തി​െൻറ കാറും സമീപത്തുണ്ടായിരുന്ന അയൽവാസിയായ വെള്ളുവവീട്ടിലെ അമ്പിളിയുടെ സ്കൂട്ടറും കത്തിച്ചു. വാഹനങ്ങൾ പൂർണമായി കത്തിനശിച്ചു. തുടർന്ന്, അർധരാത്രി രണ്ടരയോടെയാണ് ബി.ജെ.പി അഴീക്കോട്‌ മണ്ഡലം സെക്രട്ടറിയും ജന്മഭൂമി പത്രത്തി​െൻറ മാര്‍ക്കറ്റിങ് മാനേജറുമായ ബിജു തുത്തിയുടെ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്കു സമീപത്തെ വീടിനുനേരെ ബോംബേറുണ്ടായത്. ബിജുവി​െൻറ പിതാവും ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികള്‍ ഓടിരക്ഷപ്പെട്ടു. വീടി‍​െൻറ ജനാല, കസേര, മേശ എന്നിവക്കും മാര്‍ബിള്‍തറക്കും കേടുപറ്റി. ആര്‍ക്കും പരിക്കില്ല. മുറ്റത്ത് നിർത്തിയിട്ട രണ്ടു ബൈക്കുകള്‍ക്കും സാരമായ കേടുപാടുണ്ട്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി. കഴിഞ്ഞദിവസം പാപ്പിനിശ്ശേരി വെസ്റ്റിലെ ബി.ജെ.പി പ്രവർത്തകനും അഴീക്കോട് നിയോജകമണ്ഡലം കമ്മിറ്റിയംഗവുമായ വി.വി. അശോക‍​െൻറ ബൈക്ക് അക്രമികൾ കത്തിച്ചിരുന്നു. അക്രമങ്ങളിൽ ഇരുവിഭാഗവും പരസ്പരം പഴിചാരുകയാണ്. ഒരുവർഷംമുമ്പ് പ്രദേശത്തുണ്ടായ അക്രമപരമ്പര ബി.ജെ.പി പ്രവര്‍ത്തക‍​െൻറ കൊലപാതകത്തിലാണ് അവസാനിച്ചത്. അക്രമം തുടരുന്ന സാഹചര്യത്തില്‍ പാപ്പിനിശ്ശേരി-കല്യാശ്ശേരി പ്രദേശത്തെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. പൊലീസ് അന്വേഷണവും പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.