'ഇന്ദു സർക്കാർ': പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ബോളിവുഡ് സിനിമയായ 'ഇന്ദു സർക്കാർ' കോൺഗ്രസ് വികാരം മുറിപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി ആഗ്രഹിക്കുന്നത് അതുതന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി. 1975–77 കാലത്തെ അടിയന്തരാവസ്ഥയാണ് സിനിമയുടെ പ്രമേയം. ഇന്ദിര ഗാന്ധി, സഞ്ജയ് ഗാന്ധി തുടങ്ങിയ നേതാക്കളെ മോശമായി ചിത്രീകരിക്കുന്നുണ്ട്. ബി.ജെ.പിക്ക് വേണ്ടി ഇറക്കുന്ന സിനിമയാണിത്. മധുർ ഭണ്ഡാർക്കർ സംവിധാനം െചയ്ത സിനിമയുടെ 14 ഭാഗങ്ങളിൽ െസൻസർ ബോർഡി​െൻറ കത്രിക വീണിട്ടുണ്ട്. സിനിമക്കെതിരെ മഹാരാഷ്ട്രയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. സിനിമ പുറത്തിറങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് മുംബൈ ൈഹകോടതിയിൽ കഴിഞ്ഞദിവസം ഹരജി നൽകിയിരുന്നു. ശക്തമായ പ്രതിപക്ഷമാവാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും മൊയ്ലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.