രക്തദാന ക്യാമ്പ്​

മാഹി: സി.പി.എം പ്രവർത്തകൻ യു.കെ. സലീം രക്തസാക്ഷിദിനത്തിൽ ഡി.വൈ.എഫ്.ഐ ന്യൂ മാഹി മേഖല കമ്മിറ്റി കരീക്കുന്നിൽ രക്തദാന ക്യാമ്പ് നടത്തി. 43 പേർ തലശ്ശേരി ഗവ. ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനംചെയ്തു. പി. ജിതേഷ് കുമാർ അധ്യക്ഷത വഹിച്ചു. പി.വി. സച്ചിൻ ഉദ്ഘാടനം ചെയ്തു. ഡോ. ദേവരാജ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. റീജ, വി.എം. സുബിൻ എന്നിവർ സംസാരിച്ചു. രക്തസാക്ഷിദിനാചരണത്തി​െൻറ ഭാഗമായി പരിമഠം മാടോൾ മാപ്പിള എൽ.പി സ്കൂളിൽ യുവജന പാഠശാല നടത്തി. മനോജ് പട്ടാനൂർ ഉദ്ഘാടനം ചെയ്തു. പി.പി. സനിൽ ക്ലാെസടുത്തു. പി. ജിതേഷ് അധ്യക്ഷത വഹിച്ചു. വി.പി. വിജേഷ്, വി.എം. സുബിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.