യു.കെ. സലീം രക്തസാക്ഷി ദിനാചരണം

മാഹി: സി.പി.എം പ്രവർത്തകൻ യു.കെ. സലീം രക്തസാക്ഷി ദിനാചരണത്തി​െൻറ ഭാഗമായി ന്യൂ മാഹി ടൗണിൽ നടത്തിയ പൊതുസമ്മേളനം ജില്ല സെക്രട്ടറി പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസിനെ പ്രതിരോധിക്കാൻ മതനിരപേക്ഷ കക്ഷികൾക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വി.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം ഗുജറാത്ത് സംസ്ഥാന സമിതി അംഗം സഹീദ് റൂമി, പി.പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. മാഹി പാലത്ത് പ്രകടനവുമുണ്ടായി. പ്രഭാതഭേരിയും രാവിലെ ഉസ്സൻമൊട്ടയിൽ അനുസ്മരണയോഗവും നടത്തി. സി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ് ബാബു, കെ. ജയപ്രകാശൻ, പി.പി. രഞ്ജിത്ത്, പി.കെ. ഷിബിൻ, വി.എം. സുബിൻ, എസ്.കെ. വിജയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.