ടിപ്പർ ​േലാറികൾക്കെതി​രായ നടപടി അവസാനിപ്പിക്കണം

കണ്ണൂർ: ജില്ലയിലെ സ്കൂൾ പരിസരങ്ങളിൽ ടിപ്പർലോറി നിയന്ത്രണത്തി​െൻറ പേരിൽ ലോറികൾക്കെതിരെ നടപടി സ്വീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് മണ്ണുമാന്തി, ടിപ്പർലോറി ഉടമകളുടെ സംഘടനയായ കൺസ്ട്രക്ഷൻ എക്യുപ്മ​െൻറ് ഒാണേഴ്സ് വെൽഫയർ അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നാലഞ്ചുവർഷം മുമ്പ് ടിപ്പർലോറികൾക്ക് സ്കൂൾ പരിസരത്ത് രണ്ടു മണിക്കൂർ സമയനിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. അതത് ജില്ലകളിലെ സാഹചര്യമനുസരിച്ച് ജില്ല കലക്ടർമാർക്ക് നിയന്ത്രണം ആവശ്യമാണോ എന്നു പരിശോധിച്ച് നടപ്പാക്കാമെന്നാണ് നിർദേശിച്ചിരുന്നത്. താരതമ്യേന ടിപ്പർലോറി അപകടം കുറഞ്ഞ ജില്ല എന്നനിലയിൽ കണ്ണൂരിൽ നടപ്പാക്കിയിരുന്നില്ല. എന്നാൽ, ജില്ലയിലെ മിക്കവാറും പൊലീസ് സ്റ്റേഷൻ പരിധിയിൽ നടപടി സ്വീകരിച്ചുവരുകയാണ്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളിേലക്ക് കടക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാടാച്ചിറ ബാബു ഉദ്ഘാടനം െചയ്തു. കെ.കെ. മമ്മു അധ്യക്ഷത വഹിച്ചു. എം.കെ. നിഷാന്ത്, ഷാജി ഏച്ചൂർ, സജിത്ത് മുണ്ടേരി, രാജീവൻ ഡീലക്സ്, ദിനേശൻ ഗോൾഡൻ, സലാം മുണ്ടേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.