അപകടംവിതച്ച്​ അനധികൃത പാർക്കിങ്

പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ എരിപുരം, പഴയങ്ങാടി മേഖലയിൽ റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടം വിതക്കുന്നു. റോഡി​െൻറ ഗണ്യമായഭാഗം പാർക്കിങ്ങിന് ഉപയോഗപ്പെടുത്തുന്നതാണ് അപകടത്തിന് കാരണമാകുന്നത്. റോഡി​െൻറ ഇരുവശങ്ങളിലും വാഹനം നിർത്തിയിടുന്നതോടെ കാൽനടക്കാർ ദുരിതമനുഭവിക്കുകയാണ്. 10 മീറ്റർ വീതിയിലാണ് പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് വികസിപ്പിച്ചത്. എന്നാൽ, ഇരുവശത്തും അധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ അഞ്ചു മീറ്റർ വീതിയാണ് ഗതാഗതത്തിന് ലഭ്യമാകുന്നത്. ടൗൺ പ്ലാനിങ്ങി​െൻറ ഭാഗമായോ പഞ്ചായത്തി​െൻറ അനുമതിതേടിയോ സൗകര്യപ്പെടുത്തിയതല്ല ഇത്തരത്തിലുള്ള പാർക്കിങ് സൗകര്യം. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യം ശേഖരിച്ച് പൊലീസ് അനധികൃത പാർക്കിങ് ബോർഡ് ഏർപ്പെടുത്തുകയായിരുന്നു. പൊലീസി​െൻറ പേരിൽ സ്വകാര്യസ്ഥാപനങ്ങളുടെ െചലവിൽ സ്ഥാപിച്ച പാർക്കിങ് ബോർഡി​െൻറ സൂചനക്കനുസൃതമായി വാഹനങ്ങൾ നിർത്തിയിടുകയാണ്. ഇതോടെ പൊലീസിനെതിരെ ജനരോഷം വ്യാപകമായി. എന്നാൽ, തിരക്കൊഴിഞ്ഞ അനയോജ്യമായ സ്ഥലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പൊലീസ് പിഴ ഈടാക്കുന്നതായും പരാതി വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.