സ്​കൂൾ മാനേജ്മെൻറ്​ കമ്മിറ്റി ജില്ലതല പരിശീലനം

കണ്ണൂർ: ജില്ലയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലെയും സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി ശാക്തീകരിക്കുന്നതി​െൻറ ഭാഗമായി സർവശിക്ഷ അഭിയാ​െൻറ നേതൃത്വത്തിൽ മാതൃക എസ്.എം.സി പരിശീലനം സംഘടിപ്പിച്ചു. എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ ഡോ. പി.വി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ല േപ്രാഗ്രാം ഓഫിസർ ടി.പി. വേണുഗോപാലൻ, ബി.ആർ.സി െട്രയിനർ പി.വി. സുരേന്ദ്രൻ, പ്രധാനാധ്യാപകൻ യു.വി. സുഭാഷ് എന്നിവർ സംസാരിച്ചു. എസ്.എം.സി ചെയർമാൻ പി.പി. സുരേന്ദ്ര​െൻറ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റി യോഗത്തിൽ വൈസ് ചെയർമാൻ സി.വി. ഗോപി, മദർ പി.ടി.എ പ്രസിഡൻറ് പി.പി. ശ്രുതി, സി.ആർ.സി കോഒാഡിനേറ്റർ പി.വി. സുനന്ദ, അധ്യാപിക പി. രാധാമണി, സ്കൂൾ ലീഡർ അച്യുത് എന്നിവർ പങ്കെടുത്തു. യോഗത്തിൽ തുടർമാസങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ രൂപരേഖയും തയാറാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.