ഷംനയുടെ കുടുംബത്തിന് നഷ്​ടപരിഹാരം നൽകണമെന്ന്

ഉരുവച്ചാൽ: മെഡിക്കൽവിദ്യാർഥിനി ശിവപുരത്തെ ഷംന തസ്നീം ചികിത്സക്കിടെ മരിച്ചത് ഡോക്ടർമാരുടെ പിഴവുമൂലമാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതി​െൻറ അടിസ്ഥാനത്തിൽ ഷംനയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഡോക്ടർമാർക്കെതിരെ നിയമനടപടിയെടുക്കണമെന്നും ആക്ഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിൽ പഠിക്കുന്ന വിദ്യാർഥിനി അതേ സ്ഥാപനത്തിലെ ചികിത്സാപ്പിഴവുകൊണ്ട് മരിക്കാനിടയായത് ഗുരുതരമായ വീഴ്ചയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കെ. ഗോപി അധ്യക്ഷത വഹിച്ചു. രാഘവൻ കാഞ്ഞിരോളി, കെ.എ. ഷഫീർ, പി.എം. ആബൂട്ടി, വി.സി. റസാഖ്, എ. ജയരാജൻ, എസ്.എം.കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.