പെരുമ്പാടി പാലം തകർന്നതോടെ കൊട്ടിയൂർ^വയനാട് റൂട്ടിൽ തിരക്കേറി

പെരുമ്പാടി പാലം തകർന്നതോടെ കൊട്ടിയൂർ-വയനാട് റൂട്ടിൽ തിരക്കേറി കേളകം: പെരുമ്പാടി പാലം തകർന്നത് കാരണം ഇരിട്ടി-കൂട്ടുപുഴ-വീരാജ്പേട്ട അന്തർസംസ്ഥാനപാത അടച്ചിട്ടതോടെ വയനാട്-മാനന്തവാടി-കൊട്ടിയൂർ-ബാവലി-തലശ്ശേരി റൂട്ടിൽ വാഹനത്തിരേക്കറി. മൈസൂരു, ബംഗളൂരു ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും ചരക്കുവാഹനങ്ങളും കൊട്ടിയൂർ-മാനന്തവാടി, നിടുംപൊയിൽ-മാനന്തവാടി റോഡിലൂടെയാണ് കുട്ടവഴി യാത്ര ചെയ്യുന്നത്. മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലേക്കുള്ള വാഹനങ്ങളും കുട്ടവഴിയാണ് വരുന്നത്. കനത്തമഴയിൽ അന്തർസംസ്ഥാനപാതയിൽ പെരുമ്പാടി ലേക് വ്യൂ പോയൻറിലെ പെരുമ്പാടി പാലം ഒലിച്ചുപോയത് ദുരിതത്തിലാക്കിയത് മലബാറിലെ വിവിധ ജില്ലകളിലേക്കുള്ള യാത്രക്കാരെയാണ്. ജനങ്ങളുടെ പ്രയാസം പരിഹരിക്കാൻ പാലം യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻകോയ വിഭാഗം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.