പഠനത്തിന് പണം കണ്ടെത്താൻ പങ്കാളിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു

* കോംഗോ സ്വദേശി അറസ്റ്റിൽ * ആന്ധ്ര യുവതി 11 തവണ ഗർഭം അലസിപ്പിച്ചു ബംഗളൂരു: പഠനത്തിനാവശ്യമായ പണം കണ്ടെത്തുന്നതിന് പങ്കാളിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച കേസിൽ കോംഗോ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശ് സ്വദേശിയാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. യുവതിയെ മർദിച്ച് 11 തവണ ഇദ്ദേഹം ഗർഭം അലസിപ്പിച്ചു. ഔദ്യോഗികമായി ഇവർ വിവാഹിതരല്ലെങ്കിലും ഒരുമിച്ചായിരുന്നു നഗരത്തിൽ താമസം. ഗുലോർ മാജിക്കാണ് (29) അറസ്റ്റിലായത്. ഏഴു വർഷമായി യുവതിയെ ഇദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. നഗരത്തിൽ സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന വഴിയാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. 2010ലാണ് സഹപാഠികളായ ഇവർ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. മാജിക് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായി യുവതി പരാതിയിൽ പറയുന്നു. യുവതിക്ക് മോതിരവും കൈമാറി. തുടർന്നാണ് ഇരുവരും വാടക വീട്ടിലേക്ക് താമസം മാറുന്നത്. ഇതിനിടെ മാജിക്കിന് രക്ഷിതാക്കൾ പണം അയക്കുന്നത് നിർത്തി. സാമ്പത്തികമായി പ്രയാസത്തിലായതോടെയാണ് യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചത്. യുവതിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. പൊലീസ് അതിക്രമം: പ്രവീൺ സൂദിനെ സ്ഥലംമാറ്റണമെന്ന് ഹിന്ദി വിരുദ്ധ പ്രക്ഷോഭകർ * വിഷയത്തിൽ സർക്കാറി​െൻറ നിലപാട് വ്യക്തമാക്കണം * സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് ബംഗളൂരു: ഹിന്ദി വിരുദ്ധ സമരത്തിനിടെ പ്രവർത്തകരെ പൊലീസ് കൈയേറ്റം ചെയ്തെന്ന് കുറ്റപ്പെടുത്തി കർണാടക രക്ഷണ വേദികെ (കെ.ആർ.വി) പ്രവർത്തകർ രംഗത്ത്. സിറ്റി പൊലീസ് കമീഷണർ പ്രവീൺ സൂദിനെ സ്ഥലംമാറ്റണമെന്നും പ്രവർത്തകർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും എഴുത്തുകാർ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കമീഷണർ ശനിയാഴ്ച താക്കീത് നൽകിയിരുന്നു. നമ്മ മെട്രോ ബോർഡുകളിൽ കരി തേച്ചതുമായി ബന്ധപ്പെട്ട് 36 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ സംസ്ഥാന സർക്കാറി​െൻറ നിലപാട് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കണം. ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ പ്രക്ഷോഭം തുടരുമെന്നും എഴുത്തുകാരനും കന്നട സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷനുമായ ചന്ദ്രശേഖര പാട്ടീൽ മുന്നറിയിപ്പ് നൽകി. സമരത്തെ ന്യായീകരിച്ച അദ്ദേഹം, കെ.ആർ.വി പ്രവർത്തകർ പ്രതീകാത്മകമായാണ് പ്രതിഷേധിച്ചതെന്നും നമ്മ മെട്രോയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപിക്കുന്നത് എന്തിനാണെന്ന് എഴുത്തുകാരൻ പി.വി. നാരായൺ ചോദിച്ചു. ഹിന്ദി ഭാഷക്ക് നൽകുന്ന പ്രാധാന്യം മറ്റു പ്രാദേശിക ഭാഷകൾക്ക് എന്തുകൊണ്ട് നൽകുന്നില്ല. മതസൗഹാർദം തകർക്കുന്നവർക്കെതിരെ ചുമത്തുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ പ്രകാരം കേസെടുത്തിരിക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് നടൻ പ്രകാശ് ബെലവാഡി കുറ്റപ്പെടുത്തി. ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിരുത്തരവാദപരമായ സമീപനമാണിതെന്നും അദ്ദേഹം പറഞ്ഞു. വിഷയം പരിഹരിക്കാതെ സജീവമായി നിലനിർത്തി രാഷ്ട്രീയപരമായി ഉപയോഗിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെന്നും ആരോപണമുയർന്നു. സമത സൈനിക് ദൽ നേതാവ് എം. വെങ്കടസ്വാമി, ഫെഡറേഷൻ ഓഫ് കർണാടക ദലിത് അസോസിയേഷനിലെ ബി.ആർ. ഭാസ്കർ പ്രസാദ് എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.