അലിഫ്​ ടാലൻറ്​ ടെസ്​റ്റ്​

കണ്ണൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സ്കൂൾതലം മുതൽ സംസ്ഥാനതലംവരെ നടത്തുന്ന അലിഫ് ടാലൻറ് ടെസ്റ്റി​െൻറ കണ്ണൂർ റവന്യൂ ജില്ലതല മത്സരം സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ സർട്ടിഫിക്കറ്റും ട്രോഫികളും വിതരണം ചെയ്തു. കെ.കെ. അബ്ദുല്ല, എ.പി. ബഷീർ, പി.കെ. മുഹമ്മദ് ബഷീർ, പി.പി. അബ്ദുല്ലത്തീഫ്, പി. ഇബ്രാഹിം, എം.പി. അയ്യൂബ്, റിയാസ് ശാദുലിപ്പള്ളി എന്നിവർ സംബന്ധിച്ചു. വിവിധ ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ: എൽ.പി വിഭാഗം -സി.എച്ച്. ഫാത്തിമ (ടി.പി.ജി.എം കണ്ണേങ്കാട്, പാനൂർ), എ. നഫീസത്തുൽ മിസ്രിയ്യ (ആഡൂർ ഇൗസ്റ്റ് എൽ.പി.എസ്, കണ്ണൂർ സൗത്ത്). യു.പി വിഭാഗം -വി. യൂനുസ് (ഡി.െഎ.എസ്.ജി.എച്ച്.എസ്.എസ്, കണ്ണൂർ സിറ്റി), നിദ റമീസ് (കടവത്തൂർ വെസ്റ്റ് യു.പി.എസ്, പാനൂർ). എച്ച്.എസ് വിഭാഗം -വി.കെ. മുഹമ്മദ് അർഷിദ് (രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്, െമാകേരി), ഹാഫിസ് മുഹമ്മദ് (എസ്.എ.ബി.ടി.എം.എച്ച്.എസ്.എസ്, തായിനേരി). എച്ച്.എസ്.എസ് വിഭാഗം -നാഫിയ ഫാത്തിമ (എൻ.എ.എം ഹയർസെക്കൻഡറി സ്കൂൾ, പെരിങ്ങത്തൂർ), നൂറുന്നിസ (കെ.പി.സി ഹയർസെക്കൻഡറി സ്കൂൾ നായാട്ടുപാറ, മട്ടന്നൂർ). വിജയികൾ ജൂലൈ 30ന് മലപ്പുറം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടക്കുന്ന സംസ്ഥാനമത്സരത്തിൽ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.