എ.എസ്.ഐയെ കാറിടിപ്പിച്ച്​ കൊല്ലാന്‍ ശ്രമം

മംഗളൂരു: അറസ്റ്റ്ചെയ്യാന്‍ വന്ന എ.എസ്.ഐയെ കുപ്രസിദ്ധ കുറ്റവാളി കാര്‍കയറ്റി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കാര്‍ വൈദ്യുതികാലില്‍ ഇടിച്ചതിനാല്‍ രക്ഷപ്പെട്ട പണമ്പൂര്‍ സ്റ്റേഷന്‍ എ.എസ്.ഐ പുരന്തര്‍ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 കേസുകളില്‍ പ്രതിയായ ഹരിഷിനെ കവര്‍ച്ചക്കേസില്‍ അറസ്റ്റ്ചെയ്യാന്‍ പോവുന്നതിനിടെ കസബ ബങ്കരയിലാണ് അക്രമത്തിനിരയായത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ ശക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.