വൈരക്കല്ലുകൾ കടത്താൻ ശ്രമം: നാലുപേർ പിടിയിൽ

മടിക്കേരി: വൈരക്കല്ലുകൾ കടത്താനുള്ള ശ്രമത്തിനിടെ ലോറിസഹിതം നാലുപേരെ പിടികൂടി. മടിക്കേരിയിലെ ത്യാഗരാജയിലാണ് സംഭവം. മടിക്കേരി ഫോറസ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ത്യാഗരാജ കോളനിയിലെ എം. ഇസ്മാഇൗൽ (30), ജബീഉല്ല (28), ആസാദ്നഗറിലെ മുഹമ്മദ് അലി (28), റിസ്വാൻ (27) എന്നിവരെയാണ് അറസ്റ്റ്ചെയ്തത്. വൈരക്കല്ലുകൾ കടത്താൻ ഉപയോഗിച്ച ലോറിയും പൊലീസ് പിടിച്ചെടുത്തു. ഇവർ എവിടെനിന്നാണ് വൈരക്കല്ലുകൾ സംഘടിപ്പിച്ചതെന്ന് അന്വേഷിക്കുകയാണ്. പ്രതികളെ മൂന്നുദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു. പൊലീസ് നടപടിയിൽ മടിക്കേരി ഡി.എഫ്.ഒ സൂര്യസേനൻ, ആർ.എഫ്.ഒ ജഗദീശ്, എ.സി.എഫ് വിനുത എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.