​ കെ.എസ്​.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു

ഉരുവച്ചാൽ: കെ.എസ്.ഇ.ബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. ശ്രീകണ്ഠപുരം ---------പൊടിക്കളഞ്ഞെ ബിജു എബ്രഹാം (38) ആണ് മരിച്ചത്. മാലൂർ തോലമ്പ്ര ശാസ്ത്രിനഗറിലെ വൈദ്യുതി സബ്സ്റ്റേഷനിൽ ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു. പേരാവൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിട്ട. പഴശ്ശി ഇറിഗേഷൻ ഓഫിസ് ജീവനക്കാരൻ എബ്രഹാം-അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷിജി. മക്കൾ: അന്ന, അയോണ. സഹോദരങ്ങൾ: സജി, ബീന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.