എം.എൽ.എയെ നെയ്യാറ്റിൻകരയിലെത്തിച്ചപ്പോൾ സംഘർഷം

എം.എൽ.എയെ നെയ്യാറ്റിൻകരയിലെത്തിച്ചപ്പോൾ സംഘർഷം എം.എൽ.എയെ നെയ്യാറ്റിൻകരയിലെത്തിച്ചപ്പോൾ സംഘർഷം നെയ്യാറ്റിൻകര: എം. വിൻെസൻറ് എം.എൽ.എയെ അറസ്റ്റ്ചെയ്തശേഷം വൈദ്യപരിശോധനക്കായി നെയ്യാറ്റിൻകരയിലെത്തിച്ചപ്പോൾ നേരിയ സംഘർഷം. എം.എൽ.എയെ അനുകൂലിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് ചെറിയതോതിൽ സംഘർഷത്തിനിടയാക്കി. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷന് മുന്നിലും വൈദ്യപരിശോധനക്കെത്തിച്ച നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിക്ക് മുന്നിലും പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു. വൈകീട്ട് മൂന്നരയോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രഹസ്യമായാണ് എം.എൽ.എയെ എത്തിച്ചതെങ്കിലും പരിസരത്ത് ജനം തടിച്ചുകൂടിയിരുന്നു. ഏറെ പണിപ്പെട്ടാണ് വൈദ്യപരിശോധനക്കുശേഷം എം.എൽ.എയെ ഡിവൈ.എസ്.പി ഓഫിസിലെത്തിച്ചത്. രണ്ടു മണിക്കൂറോളം മൊഴിയെടുത്തശേഷം രാത്രി 7.30 ഓടെ വീണ്ടും വൈദ്യപരിശോധനക്ക് കൊണ്ടുവന്നു. ഇതിനിടെ പ്രവർത്തകർ നെയ്യാറ്റിൻകര സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സ്റ്റേഷന് മുന്നിൽ വെച്ചിരുന്ന പൂച്ചട്ടികളും തകർത്തു. തുടർന്ന് ആശുപത്രിക്ക് മുന്നിലും പ്രതിഷേധം അരങ്ങേറി. വൈദ്യപരിശോധന നടത്തിയശേഷമാണ് നെയ്യാറ്റിൻകര ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതി ഒന്നിൽ എത്തിച്ചത്. കോടതിവളപ്പിലും സംഘം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.