വില്ലേജ് ഓഫിസ് ഉപരോധിച്ചു

പെരിങ്ങോം: കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെരിങ്ങോം . സര്‍ട്ടഫിക്കറ്റുകള്‍ അനുവദിക്കുന്നതിലെ കാലതാമസം അവസാനിപ്പിക്കുക, വില്ലേജ് ഓഫിസറുടെയും അനുബന്ധജീവനക്കാരുടെയും ഒഴിവുകള്‍ ഉടന്‍ നികത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രവി പൊന്നംവയല്‍, നേതാക്കളായ ടി.വി. കുഞ്ഞമ്പുനായര്‍, എം. ഉമ്മര്‍, പൂന്തോടന്‍ ബാലന്‍, കെ.പി. രാഘവന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സുനീഷ് പട്ടുവം, എം. വിജേഷ്‌കുമാര്‍, ഇ.വി. രജീഷ്, സുനില്‍ ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തളിപ്പറമ്പ് തഹസില്‍ദാര്‍ നേതാക്കളുമായി ബന്ധപ്പെട്ട് അടിയന്തര നടപടിയെടുക്കാമെന്നറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. വില്ലേജ് ഓഫിസറില്ലാത്തതിനാല്‍ സർട്ടിഫിക്കറ്റിനായെത്തുന്നവരും ആനുകൂല്യത്തിന് അപേക്ഷനല്‍കേണ്ട കര്‍ഷകരും ദിവസങ്ങളായി നിരവധിതവണയാണ് പെരിങ്ങോം വില്ലേജ് ഓഫിസ് കയറിയിറങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.