എൻ.എച്ച്​ കുഴിയിൽ ബൈക്ക്​ വീണ് യുവാക്കൾക്ക്​ ഗുരുതരപരിക്ക്

എടക്കാട്: ദേശീയപാതയിൽ ചാലാട് റോഡ് ജങ്ഷനിൽ ബൈക്ക് കുഴിയിൽവീണ് രണ്ടുപേർക്ക് സാരമായ പരിേക്കറ്റു. മുഴപ്പിലങ്ങാട് യൂത്ത് സ്റ്റോപ്പിലെ സി.എം. ജാബിർ (38), മൻസൂർ (38) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പേത്താടെയായിരുന്നു അപകടം. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബൈക്ക്യാത്രികർ ദേശീയപാതയിലെ വലിയ കുഴിയിൽവീണ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കൈകാലുകൾക്കും തലക്കും ഗുരുതര പരിക്കേറ്റ ഇവരെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു. മൻസൂറി​െൻറ തലക്ക് ഗുരുതര പരിക്കായതിനാൽ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.