കരിയാട്ട് വീട്ടിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു

പെരിങ്ങത്തൂർ: കരിയാട് മുക്കാളിക്കരയിൽ വീട്ടിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. നീലാംബരി വീട്ടിൽ അജിലേഷി​െൻറ ഉടമസ്ഥതയിലുള്ള കെ.എൽ 58 എൻ 476 നമ്പർ കാറാണ് കത്തിനശിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. തീയിട്ടതാണെന്ന് സംശയിക്കുന്നു. ചൊക്ലി പൊലീസ് കേെസടുത്തു. കരിയാട് വിവിധ ഭാഗങ്ങളിലായി മുമ്പും നിരവധി വാഹനങ്ങൾ വീട്ടുമുറ്റത്ത് കത്തിനശിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിൽ കാര്യമായ പുരോഗതിയുമുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.