അധ്യാപകധർണ

കണ്ണൂർ: ഒാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. അംഗീകാരമില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഹൈസ്കൂൾ ക്ലാസുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം 1:35 ആക്കുക, ഹയർസെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക, സർക്കാർ ഖജനാവിൽനിന്ന് ശമ്പളം വാങ്ങുന്നവർ മക്കളെ പൊതുവിദ്യാലയത്തിൽ ചേർത്തു പഠിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്ബാബു ഉദ്ഘാടനംചെയ്തു. എ.കെ.എസ്.ടി.യു ജില്ല പ്രസിഡൻറ് എൻ. ഉത്തമൻ അധ്യക്ഷതവഹിച്ചു. എം. സുനിൽകുമാർ, നാരായണൻ കുഞ്ഞിക്കണ്ണോത്ത്, എം. മഹേഷ്കുമാർ, വി. രാധാകൃഷ്ണൻ, പി.കെ. സബിത്ത്, ജീവാനന്ദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.