പെരുമ്പാമ്പിനെ പിടികൂടി

പുതിയതെരു: ചിറക്കൽ കുന്നുംകൈയിൽ . കുന്നുംകൈ അംബേദ്‌കർ റോഡിൽ ജനവാസകേന്ദ്രത്തിലാണ് വെള്ളിയാഴ്ച രാത്രി 11ന് പെരുമ്പാമ്പിനെ കണ്ടത്. നാട്ടുകാർ പിടികൂടി വലിയ ഡ്രമ്മിലാക്കി സൂക്ഷിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ വനംവകുപ്പിലെ റാപിഡ് റെസ്പോൺസ് ടീം അംഗം റിയാസ് മാങ്ങാടി​െൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആറളം വനത്തിൽ വിട്ടയക്കുന്നതിന് കൊണ്ടുപോയി. പിടികൂടിയ പെൺപെരുമ്പാമ്പിന് ഏകദേശം 10 വയസ്സ് പ്രായവും 30 കിലോ ഭാരവും നാല് മീറ്റർ നീളവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.