തിരയിൽ​െപട്ട വിദ്യാർഥികളെ ലൈഫ്​ ഗാർഡ്​ സാഹസികമായി രക്ഷപ്പെടുത്തി

കണ്ണൂർ: മുന്നറിയിപ്പ് വകവെക്കാതെ കടലിലിറങ്ങിയ തമിഴ്നാട് സ്വദേശികളായ നാലു വിദ്യാർഥികൾ തിരയിൽെപട്ടു. മുങ്ങിപ്പോയ വിദ്യാർഥികളെ ലൈഫ് ഗാർഡ് ചാൾസൺ സാഹസികമായി രക്ഷപ്പെടുത്തി. വിനോദയാത്രക്കെത്തിയ കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളജിലെ വിദ്യാർഥികളാണ് വെള്ളിയാഴ്ച വൈകീട്ട് നാേലാടെ പയ്യാമ്പലത്ത് അപകടത്തിൽപെട്ടത്. 18 വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. കടൽ ക്ഷോഭിച്ചിരുന്നത് കാരണം ഇവരോട് കടലിൽ ഇറങ്ങരുതെന്ന് ചാൾസൺ മുന്നറിയിപ്പ് നൽകിയിരുന്നു. ചിലർ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഇവരെ പിന്തിരിപ്പിച്ചു. ശക്തമായ തിരകൾ കരയിലേക്ക് അടിച്ചുകയറിയതുകാരണം മുന്നറിയിപ്പ് നൽകുന്നതിന് ചുവന്നകൊടി കുത്തുകയും ചെയ്തിരുന്നു. എന്നാൽ, ചാൾസ​െൻറ കണ്ണുവെട്ടിച്ച് ബാലാജി, വെള്ളൂർ ബാലാജി, കാർത്തിക്, പ്രിഥ്യുഖ്നൻ എന്നീ വിദ്യാർഥികൾ കടലിലിറങ്ങുകയായിരുന്നു. തിരയിൽപെട്ട് ഇവർ മുങ്ങിത്താഴ്ന്നതോടെ മറ്റു വിദ്യാർഥികൾ ബഹളംവെച്ചു. കുതിച്ചെത്തിയ ചാൾസൺ കടലിലേക്കുചാടി വിദ്യാർഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. കടലിലേക്ക് ഒഴുകിപ്പോയ ബാലാജിയെ ബോധമറ്റനിലയിലാണ് പുറത്തെടുത്തത്. വെള്ളം കുടിച്ച് മറ്റ് മൂന്നുപേരും അവശരായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ഗിൽബീസ്, റിയാസ് എന്നിവരും സഹായത്തിനെത്തി. ജില്ല ആശുപത്രിയിൽ പ്രവേശിച്ച വിദ്യാർഥികളെ ചികിത്സനൽകി വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.