കേന്ദ്ര സർവകലാശാല: എസ്​.എഫ്​.​െഎയും കെ.എസ്​.യുവും മാർച്ച്​ നടത്തി

പെരിയ/കാഞ്ഞങ്ങാട്: കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥിവിരുദ്ധ നടപടികൾക്കെതിരെ എസ്.എഫ്.ഐയും കെ.എസ്.യുവും സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. എസ്.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മാർച്ച് സർവകലാശാലയുടെ പ്രധാന കവാടം കടന്ന് കാമ്പസിനുള്ളിലേക്ക് പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. മണികണ്ഠൻ മാർച്ച് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് കെ. വിനോദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. മഹേഷ്, പി. സനൽ, അഭിരാജ്, ഹബീബ് റഹ്മാൻ, കെ.വി. നിഖിൽ എന്നിവർ സംസാരിച്ചു. കേന്ദ്ര സർവകലാശാല കാമ്പസുകളിൽ ജനാധിപത്യധ്വംസനങ്ങൾ തുടരുകയാണെങ്കിൽ വരുംനാളുകളിൽ പ്രതിഷേധം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ല കമ്മിറ്റി നടത്തിയ മാർച്ച് ഡി.സി.സി വൈസ് പ്രസിഡൻറ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് നോയൽ ടോമിൻ ജോസഫ് അധ്യക്ഷത വഹിച്ചു. സി.കെ. അരവിന്ദൻ, സ്വരാജ് കാനത്തൂർ, കെ.എസ്.യു ജില്ല ഭാരവാഹികളായ ശ്രീരാജ് കല്യോട്ട്, ഹർഷിക് എസ്. ഭട്ട്, പി.വി. അനൂപ്, സി.വി. അഖിൽ, എം.എ. റാഷിദ്, അർജുൻ ശ്യാമള, വി.ആർ. രഞ്ജിത്ത്, കെ.ആർ. കാർത്തികേയൻ, അഖിൽ പെരിയ എന്നിവർ സംസാരിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് നവനീത് ചന്ദ്രൻ സ്വാഗതവും മാർട്ടിൻ അബ്രഹാം നന്ദിയും പറഞ്ഞു. ശ്രീപ്രസാദ്, ഷമീം കുണിയ, അശ്വന്ത്, അഗസ്റ്റിൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.