വിദ്യാർഥിസമരം ന്യായീകരിക്കാനാവില്ല ^കേന്ദ്ര സർവകലാശാല

വിദ്യാർഥിസമരം ന്യായീകരിക്കാനാവില്ല -കേന്ദ്ര സർവകലാശാല കാസർകോട്: ഹോസ്റ്റൽസൗകര്യം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന വിദ്യാർഥിസമരംമൂലം റെഗുലർ ക്ലാസുകൾ മുടങ്ങിയതോടെയാണ് പഠനവകുപ്പുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടതെന്ന് കേന്ദ്ര സർവകലാശാല. വസ്തുതകൾ മനസ്സിലാക്കാതെയുള്ള സമരം ന്യായീകരിക്കാനാവില്ലെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു. സർവകലാശാലയിലെ ആകെ വിദ്യാർഥികളുടെ എണ്ണം 1412 ആണ്. ഇതിൽ 638 വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം നൽകി. പുതിയ ഹോസ്റ്റൽ നിർമാണത്തിനായി മൂന്നു കോടി രൂപ ലഭിച്ചിട്ടുണ്ട്. ഈ ഫണ്ടുപയോഗിച്ച് 100 വീതം കിടക്കകളുള്ള ഹോസ്റ്റൽ നിർമിക്കാൻ നടപടി തുടങ്ങി. കൂടാതെ, പുതിയ രണ്ടു ഹോസ്റ്റൽ നിർമാണത്തിനായി കേന്ദ്രസർക്കാറി​െൻറ അനുമതിയും ലഭിച്ചിട്ടുണ്ട്. ഇവിടെയും 200 കുട്ടികൾക്കുള്ള താമസസൗകര്യമാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഹോസ്റ്റൽ സൗകര്യത്തി​െൻറ കുറവ് നികത്താൻ കെട്ടിടങ്ങൾ വാടകക്കെടുക്കണമെങ്കിൽ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തി​െൻറ അനുമതിവേണം. ഇതിന് ശ്രമം നടന്നുവരുന്നു. മറ്റു കേന്ദ്ര സർവകലാശാലകളുമായി താരതമ്യം ചെയ്താൽ കേരള കേന്ദ്ര സർവകലാശാലയുടെ ഹോസ്റ്റൽ സൗകര്യം മികച്ചതാണ്. പുതിയ സർവകലാശാല എന്നനിലയിൽ ഇപ്പോഴുള്ള പരിമിതികെളയും നടത്തിവരുന്ന ശ്രമങ്ങളെയും കുറിച്ച് വിദ്യാർഥിപ്രതിനിധികളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും സമരം അനിശ്ചിതമായി തുടരുകയായിരുന്നു. സമരത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർഥികൾ രാത്രികാലങ്ങളിൽ ലൈബ്രറി, ലാബ് എന്നിവിടങ്ങളിൽ തങ്ങുന്നതുമൂലം അവിടെ നിയമിച്ചിരിക്കുന്ന ജീവനക്കാർക്ക് വീടുകളിൽ പോകാൻകഴിയാത്ത അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് അനിശ്ചിതകാലത്തേക്ക് ക്ലാസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും വാർത്താക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.