വയോധികയെ വധിച്ച് കവര്‍ച്ച: പ്രതിക്ക് ജീവപര്യന്തം

മംഗളൂരു: തനിച്ചു താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിൽ പ്രതിക്ക് കുന്താപുരം അഡി. ജില്ല സെഷന്‍സ് കോടതി ജീവപര്യന്തം തടവ് വിധിച്ചു. കോട്ട കുമ്പശിയിലെ കെ.വി.പ്രവീണിനാണ് (25) ശിക്ഷ. ദേശീയപാത 66 പരിസരത്ത് മനൂര്‍ വീട്ടില്‍ ഗിരിജ ഊരാളയെയാണ് (85) വീടി‍​െൻറ ഓടുനീക്കി അകത്തുകടന്ന് കൊലപ്പെടുത്തിയത്. 2013 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദ സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.