ചെറുപുഴ: സ്വകാര്യ ബസ് ജീവനക്കാരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിച്ചാല്‍ മീന്തുള്ളിയിലെ പന്നിപ്പുഴയില്‍ ചാക്കോയുടെ മകന്‍ സിബി (32)യെയാണ് വെള്ളിയാഴ്ച രാവിലെ കാര്യങ്കോട് പുഴയില്‍ മീന്തുള്ളി കോണ്‍ക്രീറ്റ് പാലത്തിനുസമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളരിക്കുണ്ട്--ചെറുപുഴ-കോഴിക്കോട് റൂട്ടില്‍ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. കഴിഞ്ഞദിവസം തിരുമേനി-പയ്യന്നൂര്‍ റൂട്ടിലെ സ്വകാര്യ ബസില്‍ ജോലിയെടുത്ത് വീട്ടിലേക്ക് മടങ്ങിയിരുന്നു. പാലത്തിെൻറ തകര്‍ന്ന കൈവരി ഭാഗത്തുനിന്നും കുത്തൊഴുക്കുള്ള പുഴയിലേക്ക് വീണതാണെന്നു കരുതുന്നു. ചെറുപുഴ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മാതാവ്: ആലിസ്. സിനി ഏക സഹോദരിയാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ച രണ്ടിന് മീന്തുള്ളി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.