ഇരിട്ടി: തിരുവനന്തപുരം വേളിയിലെ ടൈറ്റാനിയം പ്ലാൻറിലെ മേൽക്കൂര തകർന്നുവീണ് പുന്നാട് സ്വദേശി മരിച്ചു. പുന്നാട് കുഴുമ്പിൽ അമ്പലത്തിനുസമീപത്തെ മഠപ്പുരക്കൽ ഹരീന്ദ്രനാണ് (54) മരിച്ചത്. മറ്റൊരു ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. 22 വർഷമായി കുടുംബസമേതം ഹരീന്ദ്രൻ തിരുവനന്തപുരത്താണ് താമസം. പുന്നാട്ടെ രാഘവൻ- മഠപ്പുരക്കൽ-താല ദമ്പതികളുടെ മകനാണ്. മക്കൾ-: അഞ്ജന, അക്ഷയ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.