റേഷൻ കാർഡ്​ വിതരണം ഇന്ന്​

തലശ്ശേരി: താലൂക്കിലെ ചുവടെ ചേർത്ത റേഷൻ കടകളിൽ റേഷൻ കാർഡുകൾ അതത് റേഷൻ കട പരിസരത്ത് ശനിയാഴ്ച രാവിലെ 10 മുതൽ വിതരണം ചെയ്യുമെന്ന് അസി. താലൂക്ക് സപ്ലൈ ഒാഫിസർ അറിയിച്ചു. റേഷൻ കട നമ്പർ 314- -ആർ.സി. അമല സ്കൂൾ പിണറായി. 390, 172- -ശിവപുരം എച്ച്.എസ്.എസ്. 362- പട്ടാരി കട പരിസരം. 427- -കുണ്ടേരിപൊയിൽ എൽ.പി സ്കൂൾ. 392- -മടത്തിക്കുന്ന് കട പരിസരം. 214, 405- -തൊക്കിലങ്ങാടി എച്ച്.എസ്.എസ്. വിദ്യാരംഗം കലാസാഹിത്യവേദി തലശ്ശേരി: പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ്‌ ക്ലബുകളുടെയും ഉദ്‌ഘാടനം ജില്ല കോഒാഡിനേറ്റർ വസന്തൻ നിർവഹിച്ചു. സ്കൂൾ കൺവീനർ അഥീന അനിൽകുമാർ ഉപഹാരം സമർപ്പിച്ചു. എൻ. സരള അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി. അജിത, സി.ഒ. സജീവൻ, പി.ടി.എ പ്രസിഡൻറ് കെ. സിനി, മദർ പി.ടി.എ പ്രസിഡൻറ് പി. അഹിജ, എ.പി. ശ്രീകുമാരി, ടി.വി. ലതിക എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.