പുഴാതി: പുഴാതി ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളൻറിയർമാർ നിർമിച്ച സോപ്പുകൾ വിപണിയിലെത്തി. സോപ്പ് ഒന്നിന് 20 രൂപ നിരക്കിലാണ് വിപണിയിലൂടെ വിൽപന നടത്താൻ തീരുമാനിച്ചത്. എൻ.എസ്.എസ് വളൻറിയർമാരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് കൈത്തൊഴിൽ പരിശീലന പദ്ധതിയിൽ സോപ്പ് നിർമാണത്തിലുള്ള പരിശീലനം നൽകിയത്. സോപ്പ് വിപണനത്തിെൻറ ഉദ്ഘാടനം കെ.എം. ഷാജി എം.എൽ.എ നിർവഹിച്ചു. ഡോ. പി. മുഹമ്മദ് ആശിഖ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ എൻ.എസ്.എസ്. യൂനിറ്റ് ദത്തെടുത്ത അംബേദ്കർ കോളനിയിൽ നടത്തുന്ന വികസനപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് എം.എൽ.എ ചടങ്ങിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.