ചാന്ദ്രദിനാചരണം

കണ്ണപുരം: കണ്ണപുരം ദാറുൽ ഈമാൻ മുസ്ലിം എൽ.പി സ്കൂളിൽ ചാന്ദ്രദിനാ ചരണത്തി​െൻറ ഭാഗമായി പരിപാടികൾ സംഘടിപ്പിച്ചു. ആദ്യ ചാന്ദ്രയാത്രികരുടെ വേഷം ധരിച്ച കുട്ടികൾ ചാന്ദ്രപര്യവേക്ഷണത്തി​െൻറ വിശദാംശങ്ങൾ 'ചന്ദ്രന്‍ കാൽക്കീഴിലാകുന്നു' നാടകരൂപത്തിൽ കൂട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചു. പ്രധാനാധ്യാപിക സി.പി. ഗിരിജ ഉദ്ഘാടനംചെയ്തു. അധ്യാപകരായ എ. രാഗേഷ്, പി. അബ്ദുൽ കരീം, അലീസ, ജിഷ, ശബ്ന, എം. മഹമൂദ് എന്നിവർ നേതൃത്വം നൽകി. സ്കൂള്‍ലീഡർ ഫാത്തിമത്തുൽ ഹിബ, സ്വാഗതവും ആവണി രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.